പ്രേമം സിനിമ ചോര്‍ന്നത് തനിക്കറിയാമെന്ന് ഗണേഷ് കുമാര്‍

കൊല്ലം:പ്രേമം സിനിമ ചോര്‍ന്നത് തനിക്കറിയാമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.തനിക്കറിയാവുന്ന വിവരം ആന്റി പൈറസി സെല്ലിനെ അറിയിക്കും.സിനിമാ റിലിസ് വലിയ തിയേറ്ററില്‍ എന്ന നിലപാട് അംഗീകരിക്കാനാവില്ല.നാട്ടിന്‍ പുറത്തുകാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. പൈറസിയുടെ പേരില്‍ പാപപ്പെട്ട സി ഡി കടക്കാരെ പോലിസ് ദ്രോഹിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പോലിസ് ശ്രമിക്കുന്നില്ലെന്നും പ്രതിസന്ധി സൃഷ്ടിക്കുന്നത് സിനിമാക്കാരു തന്നെയാണെന്നും പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.