എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന്; പകരം മന്ത്രിയുടെ കാര്യത്തിലും തീരുമാനമുണ്ടാകും

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റ രാജിയെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടര്‍നിലപാടുകളും ആലോചിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയുടെ രണ്ടു എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. ശശീന്ദ്രനു പകരം മന്ത്രി വേണമോ എന്ന കാര്യത്തിലും ഇന്നു ചേരുന്ന നേതൃയോഗത്തില്‍ തീരുമാനം കൈക്കള്ളുമെന്നാണ് സൂചന.പാര്‍ട്ടിയുടെ മറ്റൊരു എം.എല്‍.എയായ തോമസ് ചാണ്ടിക്കാണ് ഇതോടെ സാധ്യത തെളിയുന്നത്. എന്നാല്‍, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് സംസ്ഥാനനേതൃത്വത്തിന്റെതും ആയിരിക്കും.അടുത്ത മന്ത്രിയെ തീരുമാനിക്കേണ്ടത് എന്‍.സി.പിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതോടെ അവരുടെ മുന്നില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് വ്യക്തമായി.

© 2024 Live Kerala News. All Rights Reserved.