എ കെ ശശീന്ദ്രന്‍ എന്‍സിപിയുടെ മന്ത്രി; ഉഴവൂര്‍ വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എന്‍സിപിയുടെ മന്ത്രിയായി എ കെ ശശീന്ദ്രനെ തെരഞ്ഞെടുത്തതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അറിയിച്ചു. എലത്തൂരില്‍ നിന്നുള്ള എംഎല്‍എയാണ് ശശീന്ദ്രന്‍.മന്ത്രിപദവി സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ടര വര്‍ഷത്തിനു ശേഷം തോമസ് ചാണ്ടി മന്ത്രിയാകുമോ എന്നാ ചോദ്യത്തിന് ഉഴവൂര് വ്യക്തമായ ഉത്തരം നല്കിയില്ല. തോമസ് ചാണ്ടി പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്നു അദ്ദേഹം പറഞ്ഞു .

© 2024 Live Kerala News. All Rights Reserved.