മിഷേലിന്റെ മരണം; കാണാതാകുന്നതിന് തൊട്ട് മുന്‍പ് ക്രോണിന്റെ മാതാവുമായി മിഷേല്‍ സംസാരിച്ചു;അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇന്ന് ക്രെംബ്രാഞ്ച് ഏറ്റെടുക്കും.
മിഷേലിനെ കാണാതാകും മുമ്പ് അറസ്റ്റിലായ ക്രോണിന്റെ മാതാവുമായി സംസാരിച്ചു. മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്ഡ് ആകുന്നതിനു മുമ്പ് മൂന്നരയോടെയാണ് അമ്മയുമായി സംസാരിച്ചത്.മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്റെ അമ്മയുടെ എസ്എംഎസ് വരികയും മിഷേല്‍ തിരികെ വിളിക്കുകയുമായിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് ക്രോണിന്റെ അമ്മയെ പൊലീസ് ചോദ്യം ചെയ്തു. താന്‍ വിളിച്ചിട്ട് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും വിളിച്ചു നോക്കാന്‍ ക്രോണിന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മിഷേലിനെ വിളിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയത്. എറണാംകുളം മാധവ ഫാര്‍മസി ജംഗ്ഷനാണാണ് മിഷേലിന്റെ അവസാനത്തെ ടവര്‍ ലൊക്കേഷനായി കണ്ടെത്തിയത്.അറസ്റ്റിലായ ക്രോണിന്‍ തങ്ങളുടെ ബന്ധുവല്ലെന്നും മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാനാവുന്നതല്ലെന്നും മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.