നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു ;ലഭിച്ചത് നടി സഞ്ചരിച്ചിരുന്ന കാറിനെ സുനിയുടെ വാഹനം പിന്തുടരുന്ന ദൃശ്യവും പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി വെള്ളം വാങ്ങുന്ന രംഗവും

കൊച്ചി: നടിയെ ഓടുന്ന വണ്ടിയില്‍ വെച്ച് ആക്രമിച്ച കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സുനിയും സംഘവും നടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നടി സഞ്ചരിച്ചിരുന്ന എക്‌സ് യുവി കാറിനെ സുനിയുടെ വാഹനം പിന്തുടരുന്ന ദൃശ്യവും പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി വെള്ളം വാങ്ങുന്ന രംഗവും സിസി ടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.നടിയുടെ വാഹനം വെണ്ണലിയിലെ കടയ്ക്ക് മുന്‍പാകെ ആദ്യം നിര്‍ത്തുന്നതും തൊട്ടുപിറകെ വരുന്ന വാഹനത്തില്‍ നിന്നും പ്രതികള്‍ ഇറങ്ങി വെള്ളം വാങ്ങുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചിരിക്കുന്നത്.ഹൈവേയിലെ മുഴുവന്‍ ക്യാമറയില്‍ നിന്നുമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞു എന്നാണ് സുനി പോലീസിനെ അറിയിച്ചിരുന്നത്. ഇത് സ്ഥിരീകരിക്കാനായി ഗോശ്രീ പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ക്യാമറകളും പൊലീസ് പരിശോധിക്കും.ഒട്ടുംവൈകാതെ തന്നെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറയുന്നു

© 2024 Live Kerala News. All Rights Reserved.