തൊടുപുഴ: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജീഷും കോയമ്പത്തൂരില്‍ നിന്നും മുങ്ങിയ ശേഷം താമസിച്ചത് വാഗമണ്ണി്ല്‍.സുനിയേയും വിജീഷിനേയും ഇന്ന് പോലീസ് വാഗമണ്ണിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ബൈക്കിലാണു ഇരുവരും വാഗമണിലെത്തിയത്. ഇവര്‍ ഭക്ഷണം വാങ്ങിയ ഹോട്ടലിലും തെളിവെടുത്തു. ഹോട്ടലുടമ ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വാഗമണ്ണിലെ ചെങ്കുത്തായ ജനവാസം കുറഞ്ഞ സ്ഥലത്താണ് സുനിയും വിജീഷും തങ്ങിയിരുന്നത്. ജനവാസമില്ലാത്ത മേഖല ആയതിനാലാണ് ഒളിവില്‍ കഴിയാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.സുനിയേയും വിജീഷിനേയും പൊലീസ് ഞായറാഴ്ച കോയമ്പത്തൂരിലെത്തിച്ച തെളിവെടുത്തിരുന്നു.ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഫോണും ടാബും കണ്ടെടുത്തിരുന്നു.എന്നാലിത് നടിയുടെ രംഗങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അല്ലെന്നാണ് സൂചന.കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാവാതെ പൊലീസ് വലയുകയാണ്.