പ്രതിസന്ധികളെ എല്ലാം തരണം ചെയ്യും;ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്;ജീവിതത്തിലെ താഴ്ചയും ദുഖവും അനുഭവിച്ചെന്നും ആക്രമണത്തിന് ഇരയായ നടി

കൊച്ചി: പ്രതിസന്ധികളെ എല്ലാം തരണംചെയ്യുമെന്ന് കൊച്ചിയില്‍ ഓടുന്ന വണ്ടിയില്‍ വെച്ച് ആക്രമണത്തിന് ഇരയായ യുവനടി. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം. . ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ പലതും നേരിട്ടു. ജീവിതത്തിലെ താഴ്ചയും ദുഖവും അനുഭവിച്ചെന്നും നടി കുറിച്ചു. കഴിഞ്ഞ ദിവസം ഷൂട്ടിംഗിലേക്ക് തിരിച്ചുവന്ന നടി കരുത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്നതിനിടെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ആക്രമണത്തിന് ഇരയായ ശേഷം ആദ്യമായാണ് നടി പ്രതികരിക്കുന്നത്. അതേസമയം നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികളുടെ തെളിവെടുപ്പ് തുടരുകയാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു പറയപ്പെടുന്ന ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഫോണ്‍ എന്തു ചെയ്തു എന്നതു സംബന്ധിച്ച് പ്രതി സുനി മൊഴികള്‍ മാറ്റിപ്പറയുന്നതാണ് പൊലീസിനെ വട്ടം കറക്കുന്നത്.

© 2025 Live Kerala News. All Rights Reserved.