നടിയെ ആക്രമിച്ച കേസ്: പള്‍സര്‍സുനിയുമായി അന്വേഷണസംഘം കോയമ്പത്തൂരിലേക്ക്;തെളിവെടുപ്പ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍

കോയമ്പത്തൂര്‍: യുവനടിയെ ആക്രമിച്ച കേസില്‍ തെളിവെടുപ്പിനായി മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ഇവര്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ പരിശോധന നടത്തുകയാണ് ലക്ഷ്യം. പുലര്‍ച്ചെ 4.10 ഓടെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. അതേസമയം കാറില്‍ തന്നെ ഉപദ്രവിച്ച പ്രതികളെ നടി തിരിച്ചറിഞ്ഞു. ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് നടി പ്രതികളെ തിരിച്ചറിഞ്ഞത്.ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേകമുറിയിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. ഇന്നലെയാണ് സുനിയെയും വിജീഷിനെയും പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചത്. എട്ടുദിവസത്തേക്കാണ് കസ്റ്റഡി നല്‍കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.