നടിയെ ആക്രമിച്ച കേസ്; സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാപകമായ ദുഷ്പ്രചരണം ഉണ്ടായി;വ്യാജ പ്രചരണത്തിനെതിരെ നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്റെ പേര് വലിച്ചിഴച്ച സംഭവത്തില്‍ നടന്‍ ദിലീപ് പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാപകമായ ദുഷ്പ്രചരണം ഉണ്ടായെന്ന് പരാതിയില്‍ ദീലീപ് പറയുന്നു. ഇത് തന്നെ അപമാനിക്കാനാണെന്നും ദിലീപ് പരാതിയില്‍ പറയുന്നു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരുപ്രമുഖ നടന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് ദീലീപ് ആണ് എന്നുമുള്ള തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്.ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ചോദ്യം ചെയ്തുവെന്ന പ്രചാരണം ശരിയല്ല. ഫോണില്‍ പോലും പൊലീസ് ബന്ധപ്പെട്ടിട്ടില്ല. യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദീലീപ് പറഞ്ഞിരുന്നു.എന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാര്‍ത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാര്‍ത്ത പടച്ചു വിട്ടവരാണ്. കുടുംബബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് താനെന്നും ദിലീപ് പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.