നടിയെ ആക്രമിച്ച ശേഷം രക്ഷപെടുംമുമ്പ് ഒരാളുമായി പള്‍സര്‍ സുനി കൂടിക്കാഴ്ച നടത്തി; നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍; വീഡിയോ കാണാം

കൊച്ചി: നടിയെ ഓടുന്ന വണ്ടിയില്‍ വെച്ച് ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവായി സിസി ടിവി ദൃശ്യങ്ങള്‍. കൊച്ചി നഗരത്തിലെ ഒരു വീടിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവിയിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ പതിഞ്ഞത്. നടിയെ ആക്രമിച്ച ശേഷം രക്ഷപെടുംമുമ്പ് കൊച്ചിയില്‍ ഒരാളുമായി സുനി കൂടിക്കാഴ്ചയ്ക്ക് എത്തിയതിന്റെ ദൃശ്യങ്ങളാണ് മനോരമ ന്യൂസ് പുറത്ത് വിട്ടത്.

 

നടിയെ ആക്രമിച്ച് രക്ഷപ്പെടുന്നതിന് മുന്‍പായി റോഡിനരികെ ഒരുവഴിയില്‍ സുനി വാഹനം നിര്‍ത്തുന്നതും സുനി വാഹനത്തില്‍ നിന്നും ഇറങ്ങി ചെരുപ്പ് അഴിച്ചതിന് ശേഷം മതില്‍ചാടിക്കടന്ന് അപ്പുറത്ത് കടന്ന് ഒരാളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിര്‍ത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്.സുനി കണ്ടത് സംഭവം ആസൂത്രണം ചെയ്ത ആളെയാണോ എന്ന കാര്യമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. സംഭവത്തിന് ശേഷം വാഹനം നിര്‍ത്തി സുനി ആരോ ഒരാളുമായി സംസാരിച്ചിരുന്നു എന്ന മൊഴി മണികണ്ഠനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.വാഹനത്തിലേക്ക് തിരികെ എത്തിയ സുനിയോട് ആരെയാണ് കണ്ടതെന്ന് ചോദിച്ചെങ്കിലും ഒന്നും പറയാന്‍ സുനി തയ്യാറായില്ലെന്നാണ് മണികണ്ഠന്‍ പൊലീസിന് മൊഴി നല്‍കിയത്.അതേസമയം, കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പൊലീസിനോട് വെളിപ്പെടുത്തി. നടിയുടെ മൊഴിയിലും സമാനമായ പരാമര്‍ശമുണ്ടായിരുന്നു.
കടപ്പാട്: മനോരമ ന്യൂസ്

© 2024 Live Kerala News. All Rights Reserved.