നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സുനിയുടെ കാമുകിമാരിലേക്ക്;സുനിയ്ക്ക് രണ്ട് കാമുകിമാര്‍ ; ഇവരെ നിരന്തരം വിളിക്കുന്നുണ്ടെന്ന് പൊലീസ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയായ സുനിക്കായുള്ള തിരച്ചിലില്‍ പൊലീസിനു നിര്‍ണായ തെളിവുകള്‍ ലഭിച്ചു.സുനിയുടെ ഫോണ്‍ കോള്‍ വിവരങ്ങളില്‍ നിന്നുമാണ് സുനിയ്ക്ക് രണ്ട് കാമുകിമാരുണ്ടെന്നും നടിയെ ആക്രമിച്ചത്തിനു ശേഷവും ഇയാള്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും തെളിഞ്ഞത്. കാമുകിമാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പോലീസിന്റെ നീക്കം.സുനി രണ്ടു കാമുകിമാരെ തുടര്‍ച്ചയായി വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. അതേസമയം,യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളായ സുനിയടക്കമുള്ള മൂന്ന് പേര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ പൊലീസ് തേടുന്ന പ്രതികളിലൊരാളെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു.സുനിയുടെ കൂട്ടാളിയായ മണികണ്ഠനെയാണ് പൊലീസ് പിടികൂടിയത്. പാലക്കാട് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും സുനിയിലേക്ക് എത്തുന്നത് എളുപ്പമായിരിക്കുമെന്നാണ് നിഗമനം. ആക്രമണത്തിന് ഇരയായ നടിയുമായി ഫോണില്‍ സംസാരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നടിയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.