നടിക്കെതിരായ ആക്രമണം;പിന്നില്‍ മറ്റൊരു നടിക്കു കൂടി പങ്കുള്ളതായി സംശയമെന്ന് കുടുംബാംഗങ്ങള്‍

തൃശൂര്‍: യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ പലതും ശരിയല്ലെന്നും നടിയുടെ മാതാവ്. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ അറിയിച്ചു. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. മറിച്ച്, ഒരു നടിക്ക് പങ്കുള്ളതായി ചില സംശയങ്ങളുണ്ട്. കേസ് പിന്‍വലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും കേസില്‍ ശക്തമായിത്തന്നെ മുന്നോട്ടുപോകാന്‍ തന്നെയാണു തീരുമാനമെന്നും കുടുംബാംഗങ്ങള്‍ തൃശൂരില്‍ പ്രതികരിച്ചു.പക്ഷേ ആ നടി ആരാണെന്നുള്ളത് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.
തൃശൂര്‍ ചെമ്പുക്കാവ് സ്വദേശി ശിവനാണ് അടുത്ത കാലം വരെ വാഹനം ഓടിച്ചിരുന്നത്. അയാള്‍ മാറിയപ്പോഴാണ് പുതിയ ആളെ നിയോഗിച്ചതെന്നും നടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.