തനിക്കെതിരായ ആക്രമണം ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി നടി; തമ്മനത്തെ ഫ് ളാറ്റിലെത്തിച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി;മയക്കുമരുന്നു കുത്തിവയ്ക്കുമെന്ന് ഭീഷണി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. വാഹനത്തില്‍ വെച്ച് ക്വട്ടേഷന്‍ ആണെന്ന കാര്യം സുനി തന്നോട് പറഞ്ഞിരുന്നെന്ന് നടി മൊഴി നല്‍കി. സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തന്നെ തമ്മനത്തെ ഫ് ളാറ്റിലെത്തിക്കുമെന്നും അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്ന് കുത്തിവെച്ച് പീഡീപ്പിക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞതെന്നും നടി പൊലീസിന് മൊഴി നല്‍കിയത്. അതേസമയം നടിയ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപെട്ടതില്‍ നിര്‍മാതാവായ ആന്റോ ജോസഫിനു പങ്കില്ലെന്ന് പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ ജോസഫ് ഫോണ്‍ ചെയ്തത്. സുനി ഫോണ്‍ എടുത്തപ്പോള്‍ ആന്റോ ജോസഫ് എ.സി.പിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എ.സി.പി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോണ്‍ ബന്ധം വിച്ഛേദിച്ചെന്നും പി.ടി. തോമസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.