പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചശേഷം 70,000 രൂപയ്ക്ക് വിറ്റു; രണ്ടു പേര്‍ പിടിയില്‍

ഡല്‍ഹി: ഛത്തീസ്ഗഡില്‍ നിന്ന് ട്രെയിന്‍ മാറിക്കേറി ഡല്‍ഹിയിലെത്തിയ പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയി പീഡനത്തിനിരയാക്കിയ ശേഷം 70,000 രുപയ്ക്ക് വിറ്റു. സംഭവം വിവാദമായതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ട് പെണ്‍കുട്ടിയെ നാലു മാസത്തിനു ശേഷം രക്ഷപ്പെടുത്തി. ഹുമയൂണിന്റെ ശവകുടീര പരിസരത്തു നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. ഛത്തിസ്ഗഡില്‍ നിന്നാണ് പെണ്‍കുട്ടി ട്രെയിന്‍ മാറിക്കേറി ഡല്‍ഹിയില്‍ എത്തിയത്. ബന്ധുക്കളെ കാണാന്‍ ട്രെയനില്‍ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ഒക്‌ടോബറിലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ പെണ്‍കുട്ടി വിവരം സ്‌റ്റേഷനില്‍ വെള്ളം വില്‍ക്കുന്ന അര്‍മാന്‍ എന്ന ആളോട് പറഞ്ഞു. തുടര്‍ന്ന് അയാള്‍ മറ്റൊരാളുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം പപ്പു യാദവ് എന്ന ആള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.

© 2024 Live Kerala News. All Rights Reserved.