ഹൈദരാബാദ്: ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ അഞ്ച് ഗുണ്ടകളെ ഏർപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിനെ റേപ്പ് ചെയ്യാൻ ക്വട്ടേഷൻ നൽകിയത് തന്റെ ഭാര്യയാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഭർത്താവ്. യുവതിയുടെ കുടുംബത്തിനും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗർ കോളനിയിലെ ഗായത്രിയാണ് ഭർത്താവിന്റെ ‘കാമുകി’യെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയത്.
തന്റെ ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം തോന്നിയ ഗായത്രി അഞ്ച് ഗുണ്ടകളെ വാടകയ്‌ക്കെടുത്ത് കാമുകിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇരയുടെ പരാതിയിൽ മുഖ്യപ്രതി ഗായത്രി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ പദ്ധതി ആസൂത്രണം ചെയ്താണ് ഗായത്രി യുവതിയെ തന്റെ വലയിൽ വീഴ്ത്തിയത്.