അധ്യാപികയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: യുഎസില്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവുശിക്ഷ. ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാര്‍ഥിയെ പ്രകോപിപ്പിച്ചത്. യുഎസിലെ ലാസ് വെഗാസിലെ കൗമാരക്കാരനായ വിദ്യാര്‍ഥിയെയാണ് ക്ലാര്‍ക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി കാത്ലീന്‍ ഡെലാനി 16 മുതല്‍ 40 വര്‍ഷം വരെ തടവിന് ശിക്ഷിച്ചത്.

ജൊനാഥന്‍ എല്യൂട്ടേരിയോ മാര്‍ട്ടിനെസ് ഗാര്‍ഷ്യ എന്ന 17കാരനാണ് കുറ്റക്കാരന്‍. കൊലപാതകശ്രമം, ലൈംഗികാതിക്രമശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് ഗുരുതരമായ ദേഹപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. എല്‍ഡൊറാഡോ ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞ് ഗ്രേഡ് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ അധ്യാപികയെ ആക്രമിക്കുകയായിരുന്നു. വിചാരണക്കിടെ വിദ്യാര്‍ഥി കോടതിയില്‍ മാപ്പ് പറഞ്ഞു. ഭയം, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമായ ആസ്ത്മ മരുന്നുകളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് പെരുമാറ്റ വൈകല്യത്തിന് കാരണമെന്ന് അഭിഭാഷകന്‍ വാദിച്ചു.ചെയ്ത കുറ്റത്തില്‍ ഖേദിക്കുന്നുവെന്നും എന്നാല്‍ ചെയ്യാത്ത കുറ്റം ആരോപിക്കരുതെന്നും വിദ്യാര്‍ഥി കോടതിയില്‍ പറഞ്ഞു. 2022 ഏപ്രിലിലാണ് സംഭവം നടന്നത്.

© 2024 Live Kerala News. All Rights Reserved.