കോന്നി പെണ്‍കുട്ടികളുടെ മരണം: ആത്മഹത്യയെന്ന് ഐ ജി മനോജ് അബ്രഹാം

കോന്നി പെണ്‍കുട്ടികളുടെ മരണം: ആത്മഹത്യയെന്ന് ഐ ജി മനോജ് അബ്രഹാം

പത്തനം തിട്ട:റയില്‍വേ ട്രാക്കില്‍ മരിച്ച പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാവുമെന്ന്് ഐ ജി മനോജ് അബ്രഹാം. പെണ്‍കുട്ടികള്‍ ആത്മഹത്യ പ്രവണയുള്ളവരായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഐ ജി അന്വേഷണം ആരംഭിച്ചു.ഫേസ് ബുക്ക് കേന്ദ്രികരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു തവണ ബംഗുലുരുവില്‍ പോയിരുന്നു. ആദ്യം ബംഗുലുരുവില്‍ പോയി തിരികെ വന്നത് കൊച്ചിയിലേക്കായിരുന്നു.ഇതില്‍ രണ്ടു പേര്‍ മാത്രമാണ് ട്രയിന്‍ ടിക്കറ്റും ബസ്സ് ടിക്കറ്റുമെടുത്തത്. ഇവര്‍ സാമ്പത്തിക പ്രശനങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടതായി ഐ ജി.പെണ്‍കുട്ടികള്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചതായി പെണ്‍കുട്ടികളുടെ കുറിപ്പില്‍ നിന്നു വ്യക്തമാക്കുന്നതായി ഐ ജി മനോജ് അബ്രഹാം പറഞ്ഞു.മുന്നു ദിവസത്തിനുള്ളില്‍ കേസിന്റെ യഥാര്‍ഥ ചിത്രം ലഭിക്കുമെന്നും പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.