സൈനികന്‍ അറസ്റ്റിലെന്ന് ഭാര്യ;കടുത്ത മാനസിക പീഡനമാണ് ഭര്‍ത്താവ് നേരിടുന്നത്; ആരോപണങ്ങള്‍ നിഷേധിച്ച് ബിഎസ്എഫ്

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ജവാന്മാര്‍ക്ക് കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് വിവരിച്ചുകെണ്ട് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റുചെയ്ത ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് അറസ്റ്റിലായെന്ന ആരോപണവുമായി ഭാര്യ രംഗത്ത്. മറ്റൊരാളുടെ ഫോണില്‍ തന്നെ വിളിച്ച് ഭര്‍ത്താവ് ഇക്കാര്യം പറഞ്ഞെന്നാണ് അവര്‍ പറയുന്നത്. കടുത്ത മാനസിക പീഡനമാണ് തന്റെ ഭര്‍ത്താവ് നേരിടുന്നത്.ജനുവരി 31ന് വീട്ടില്‍ വരുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതുവരെ വന്നില്ല. താന്‍ അറസ്റ്റിലാണെന്നും ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഫോണില്‍ വിളിച്ച് തേജ് ബഹദൂര്‍ പറഞ്ഞെന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ തേജ് ബഹദൂറിനെ അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് ബി.എസ്.എഫ് അവകാശപ്പെടുന്നത്. തേജ് ബഹദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബിഎസ് എഫ് വൃത്തങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.