അതിര്‍ത്തിയില്‍ പട്ടിണിയെന്ന ജവാന്റെ ആരോപണം തള്ളി ബിഎസ്എഫ്; യാദവ് സ്ഥിരം മദ്യപാനി;ഉന്നത ഉദ്യോഗസ്ഥരോടെ എല്ലായ്‌പ്പോഴും അപമര്യാദയോടെ പെരുമാറുന്നവന്‍;നിരന്തരം നടപടി നേരിട്ടയാള്‍

ന്യൂഡല്‍ഹി: കശ്മീരിലെ അതിര്‍ത്തിയില്‍ സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തിയ ജവാന്റെ ആരോപണം തള്ളി ബിഎസ്എഫ്.തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പരാതിപ്പെട്ട തേജ് ബഹദൂര്‍ യാദവിനെതിരെയാണ് ബിഎസ്എഫിന്റെ വിമര്‍ശനം. ജവാന്‍ മദ്യത്തിന് അടിമയാണെന്നും സ്ഥിരം നടപടി നേരിട്ടയാളാണെന്നും ബിഎസ്എഫ് പ്രസ്താവനയില്‍ പറയുന്നു. അനുമതി തേടാതെ സ്ഥിരം അവധിയെടുക്കുന്ന ആളാണ് യാദവ്. സ്ഥിരം മദ്യപാനിയും. ഉന്നത ഉദ്യോഗസ്ഥരോടെ എല്ലായ്‌പ്പോഴും അപമര്യാദയോടെയാണ് പെരുമാറാറുള്ളത്. ഇതുകാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ബിഎസ്എഫ് ആസ്ഥാനത്താണ് ജവാനെ കൂടുതല്‍ സമയവും ജോലിക്ക് നിയോഗിച്ചിരുന്നതെന്നും ബിഎസ്എഫ് പറയുന്നു.മോശം ഭക്ഷണത്തിന്റെ ദൃശ്യസഹിതം ‘ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്ത് മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ?’ എന്ന് ചോദിച്ച് തേജ് ബഹദൂര്‍ യാദവ് എന്ന ജവാനാണ് രംഗത്തെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ജവാന്റെ ഫെയ്‌സ്ബുക്ക് വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.