പ്രണയാഭ്യാര്‍ത്ഥ നിരസിച്ചതിന് പെണ്‍കുട്ടിയെ ചൂട്ടുകൊല്ലാന്‍ ശ്രമം; ആക്രമണത്തിന് പിന്നില്‍ സീനിയര്‍ വിദ്യാര്‍ത്ഥി;സംഭവം കോട്ടയം എസ്.എം.ഇയില്‍

കോട്ടയം: പ്രണയാഭ്യാര്‍ത്ഥ നിരസിച്ചതിന് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു.കോട്ടയം എംജി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്റെ ക്ലാസ് മുറിയിലാണ് സംഭവം. പെട്രോള്‍ ഒഴിച്ച് തീവച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് പിന്നില്‍. എസ്.എം.ഇ കോളേജിലെ നാലാം സെമന്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്. ഇതേ കോളേജില്‍ നിന്ന് 2013ല്‍ പഠനം പൂര്‍ത്തിയാക്കിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.കന്നാസില്‍ പെട്രോളുമായി ക്ലാസിലെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥി പെണ്‍കുട്ടികളുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.പ്രതിയായ യുവാവും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശി ആദര്‍ശാണ് പ്രതി.ഇയാളുടെ നിലയും ഗുരുതരമാണ്.രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് തീപൊള്ളലേറ്റു.

© 2024 Live Kerala News. All Rights Reserved.