വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം കാറില്‍ കയറ്റി; ഓടുന്ന കാറില്‍ നിന്ന് ചവിട്ടി താഴെയിട്ടു

മധുര: വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തലയ്ക്ക് അടിച്ച് വീഴ്ത്തിയതിന് ശേഷം ബോധം പോയ യുവതിയെ അക്രമി കാറില്‍ കയറ്റിക്കൊണ്ടുപോയി. അമിത വേഗതയില്‍ കാര്‍ ഓടിച്ച ഇയാള്‍ യുവതിയെ കാറില്‍ നിന്ന് ചവിട്ടി താഴെയിട്ടു. മധുര സ്വദേശിനിയായ യുവതിയെയാണ് കാറില്‍ നിന്ന് തള്ളിയിട്ടത്. ആഗ്ര ദില്ലി ദേശീയ പാതയിലാണ് സംഭവം. സാരമായ പരുക്കുകളേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.