മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തെലുങ്കിലേക്ക്; റീമേയ്ക്ക് ഉടന്‍

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പര്‍താരം വെങ്കിടേഷ് ആണ് ചിത്രത്തിന്റെ റീമേക്കിന് താല്‍പര്യം പ്രകടിപ്പിച്ചത്. സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യത കണ്ടാണ് തെലുങ്കില്‍ ചിത്രം റീമേയ്ക്ക് ചെയ്യാന്‍ ഇവര്‍ തീരുമാനിക്കുന്നത്..ജനുവരി 20ന് പുറത്തിറങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ആദ്യ മൂന്നുദിവസം കൊണ്ട് എട്ട് കോടിയ്ക്ക് മുകളില്‍ കലക്ട് ചെയ്തിരുന്നു. നേരത്തെ ദൃശ്യം എന്ന മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തെലുങ്കില്‍ റീമേയ്ക്ക് ചെയ്തപ്പോളും വെങ്കിടേഷ് ആണ് നായകനായി എത്തിയത്

© 2024 Live Kerala News. All Rights Reserved.