മുന്തിരിവള്ളികളിലെ ആദ്യഗാനമെത്തി; വീഡിയോ കാണാം

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മുന്തിരിവള്ളികളിലെ ആദ്യഗാനമെത്തി.മധു വാസുദേവന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.വി.ജെ.ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ്. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാലും ഭാര്യ, ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു.  ചിത്രം ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായാണ് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ തീയേറ്ററിലെ ലാഭവിഹിതം പങ്കുവെക്കുന്ന കാര്യത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലവില്‍ റിലീസ് അനിശ്ചിതത്വത്തിലാണ്.

© 2024 Live Kerala News. All Rights Reserved.