‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; കിടിലന്‍ വീഡിയോ കാണാം

കൊച്ചി:മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ പ്രകടനമാണ് ട്രെയ്‌ലറിന്റെ പ്രധാന ആകര്‍ഷണം.പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഐമ, കലാഭവന്‍ ഷാജോണ്‍, അനൂപ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വി.ജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എം. സിന്ധുരാജാണ്.

 

© 2024 Live Kerala News. All Rights Reserved.