ജെഎന്‍യു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് അഫ്ഗാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥിനിയെ അഫ്ഗാന്‍ പൗരന്‍മാരായ രണ്ടു യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജെഎന്‍യുവിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ പൗരന്‍മാരായ തവാബ് അഹമ്മദ് എന്ന സലിം (27), സുലൈമാന്‍ അഹമ്മദ് (31) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്താണു സംഭവം.ഹാവുസ് ഖാസ് ഗ്രാമത്തിലെ പബ്ബില്‍ വച്ചാണ് യുവതി പ്രതികളിലൊരാളായ സലീമിനെ പരിചയപ്പെടുന്നത്. ഇവിടെവച്ച് ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറി. പിന്നീട് സലീം യുവതിയെയും സുഹൃത്തിനെയും പാര്‍ട്ടിക്കായി വീട്ടിലേക്കു ക്ഷണിച്ചു. യുവതിയും സുഹൃത്തും ഫ്‌ലാറ്റിലെത്തുമ്പോള്‍ സലീമിന്റെ സുഹൃത്തുക്കളായ സുലൈമാന്‍, സിദ്ധാര്‍ഥ്, പ്രത്യഷ് എന്നിവരും അവിടെയുണ്ടായിരുന്നു. പാര്‍ട്ടിക്കുശേഷം കൂട്ടുകാരി ജെഎന്‍യുവിലേക്ക് മടങ്ങിപ്പോവുകയും പെണ്‍കുട്ടി അവിടെത്തങ്ങുകയുമായിരുന്നു.പെണ്‍കുട്ടിയെ മയക്കിക്കിടത്തി സലീമും സുലൈമാനും ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി .

© 2024 Live Kerala News. All Rights Reserved.