ജോധ്പൂര്‍ : അനധികൃതമായി തോക്ക് കൈവശംവച്ച കേസില്‍ ജോധ്പൂര്‍ കോടതി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതെവിട്ടു. സംഭവം നടന്ന് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി. കോടതിയുടെ നിര്‍ദേശ പ്രകാരം സല്‍മാന്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നായിരുന്നു സല്‍മാന്‍ഖാന് എതിരെയുള്ള കുറ്റം. 1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ചത് ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ചാണ്. കൃഷ്ണമൃഗത്തെ കൊന്നകേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്നു വിചാരണക്കോടതി ശിക്ഷിച്ചു. എന്നാല്‍, അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച താരത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.