ഇസ്താംബുള്‍ നിശാക്ലബില്‍ 39 പേരെ കൊലപ്പെടുത്തിയ മുഖ്യപ്രതി പിടിയില്‍; പിടിയിലായത് അബ്ദുള്‍ ഖാദിര്‍ മഷാരിപോവ്;സാന്താക്ലോസിന്റ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു

ഇസ്താംബുള്‍: പുതുവര്‍ഷ രാവില്‍ തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് പിടിയിലായത്. എസന്‍യര്‍ട്ട് ജില്ലയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്താംബുളിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നും ഇയാളോടൊപ്പം നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുര്‍ക്കിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.പ്രതിയെ പോലീസ് പിടികൂടിയതിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 19 പേര്‍ വിദേശികളാണ്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്.സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന് ഐ.എസ് അവകാശപ്പെട്ടിരുന്നു. ആക്രമിയെ പിടികൂടാന്‍ ശക്തമായ നടപടികളിലായിരുന്നു ഭരണകൂടം. സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ ആള്‍ ക്ലബില്‍ കയറിയ ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.