കമലിനെതിരെ വീണ്ടും ബിജെപി നേതൃത്വം;കമല്‍ പ്രധാനമന്ത്രിയേയും നടന്‍ സുരേഷ് ഗോപിയേയും അവഹേളിച്ചെന്ന് കുമ്മനം രാജശേഖരന്‍;കമലിന്റെ പ്രസംഗത്തിന്റെ വീഡിയോ കുമ്മനം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

തിരുവനന്തപുരം: പ്രധാനമന്ത്രിയേയും നടന്‍ സുരേഷ് ഗോപിയേയും സംവിധായകന്‍ കമല്‍ അവേളിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പേജിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും നടന്‍ സുരേഷ് ഗോപിയേയും ശ്രീ കമല്‍ അവഹേളിച്ചത് ഇങ്ങനെയാണ്’ എന്ന് പറഞ്ഞുകൊണ്ട് കമലിന്റെ പ്രസംഗത്തിന്റെ വീഡിയോ കുമ്മനം ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും നടൻ ഭരത് സുരേഷ് ഗോപിയേയും ശ്രീ കമൽ അവഹേളിച്ചത് ഇങ്ങനെയാണ്..

Posted by Kummanam Rajasekharan on Saturday, 14 January 2017

നേരത്തെ കമലിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ  സെക്രട്ടറി എ.എൻ. രാധാകൃഷണൻ രംഗത്ത്​ വന്നിരുന്നു. കമൽ പാകിസ്​താനിലേക്ക്​ ​പോകണമെന്നായിരുന്നു രാധാകൃഷ്​ണ​െൻറ ആവശ്യം. കമൽ എസ്​.ഡി.പി.​െഎ പോലുള്ള സംഘടനകള​​ുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാധകൃഷ്​ണനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്​ വിവിധ കോണുകളിൽ നിന്നുയർന്നത്​. ബി.ജെ.പി നേതാവ്​ സി.കെ.പത്​മനാഭനും രാധാകൃഷ്​ണനെ വിമർശിച്ച്​ രംഗത്തെത്തിയിരുന്നു.ഇതിന്​ പിന്നാലെയാണ്​ വിഷയത്തിൽ കുമ്മനം രാജശേഖരനും നിലപാട്​ വ്യക്​തമാക്കി രംഗത്തെത്തിയിരിക്കുന്നത്​.  ബിജെപി സംസ്ഥാന കൗണ്‍സില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കോട്ടയത്ത് നടക്കാനിരിക്കെയാണ് കമലിനെതിരെ ആക്രമണം ശക്തമാക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമം.

© 2024 Live Kerala News. All Rights Reserved.