കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ എന്റെ രക്തത്തിനായി ദാഹിക്കുന്നു;ഭീഷണി കൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്ന് വ്യാമോഹിക്കേണ്ടന്നും കുമ്മനം രാജശേഖരന്‍

കോട്ടയം: കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പഞ്ഞു.. ഭീഷണി കൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും കുമ്മനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബി.ജെ.പിയുടെ സഹകരണ ബാങ്കുകള്‍ക്കെതിരായ നിലപാടുകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് കുമ്മനത്തിന്റെ പോസ്റ്റ്. കുമ്മനത്തിന്റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.കേരളത്തിന്റെ വളർച്ചയിൽ ഒരു പങ്കും വഹിക്കാൻ ബിജെപിക്കാർക്ക് സാധിച്ചിട്ടില്ല. സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ താ‍ൽപര്യം ജനങ്ങൾക്കറിയാം. അതിവിടെ നടക്കില്ലെന്നും കഴിഞ്ഞ ദിവസം നടന്ന സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.