സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണ് കാലാവധി;ട്രാഫിക്ക് നിയമ ലംഘനങ്ങള്‍, ക്രിമിനല്‍ കുറ്റം എന്നിവക്ക് പൊതുമാപ്പ് ബാധകമല്ല

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികര്‍ക്ക് രാജ്യം വിട്ടുപോകുവാന്‍ പൊതുമാപ്പ്് പ്രഖ്യാപിച്ചു. നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധി. വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ഹജ് തീര്‍ഥാടകര്‍ക്കും ബാധകമായിരിക്കും. ലേബര്‍ ഓഫിസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണം. ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ട്രാഫിക് നിയമലംഘനങ്ങള്‍, ക്രിമിനല്‍കുറ്റം എന്നിവയ്ക്ക് പൊതുമാപ്പ് ബാധകമല്ല. അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ വിരലടയാളമെടുത്ത് തിരിച്ചുവരുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലത്ത് നടപ്പാക്കില്ല. ലേബര്‍ ഓഫിസ് മുഖേന നടപടികള്‍ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് ഓഫിസില്‍നിന്ന് ഫൈനല്‍ എക്‌സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്. ഏപ്രില്‍ 12നുശേഷം അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.