ബാങ്കുകളില്‍ നിന്ന് പരിധിയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ നികുതി;നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കമാണിത്

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പരിധിയില്‍ കൂടുതല്‍ പണം പിന്‍വലിക്കുമ്പോള്‍ ഇടപാടുകള്‍ക്ക് നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതു പ്രഖ്യാപിക്കും എന്നാണ് സൂചന. ബാങ്കിങ് കാഷ് ട്രാന്‍സാക്ഷന്‍ ടാക്‌സ് എന്നാണ് നികുതിയുടെ പേര്. കഴിയുന്നതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്. 2005ല്‍ അന്നത്തെ ധനമന്ത്രി പി. ചിദംബരമാണ് ഈ നികുതി ആദ്യമായി ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് 2009ല്‍ ഇത് പിന്‍വലിക്കുകയായിരുന്നു.സേവിങസ് അക്കൗണ്ടുകള്‍ ഒഴികെയുള്ള അക്കൗണ്ടുകളില്‍ നിന്ന് 50,000 രൂപയില്‍ കൂടതല്‍ പിന്‍വലിക്കുമ്പോഴാണ് അന്ന് നികുതി നല്‍കേണ്ടിയിരുന്നത്. 0.1 ശതമാനം നികുതിയാണ് അന്ന് ഇടപാടുകള്‍ക്ക് ചുമത്തിയത്. എന്നാല്‍ നികുതിയിലൂടെ പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാന്‍ സാധിച്ചില്ല. ആദ്യ വര്‍ഷം 220 കോടിയും രണ്ടാം വര്‍ഷം 400 കോടി രൂപയും മാത്രമാണ് നികുതിയിലൂടെ ലഭിച്ചത്.ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.