പ്രജുഷയ്ക്ക് സ്വര്‍ണം കേരളം മുന്നില്‍ത്തന്നെ

 

 

ചെന്നൈ: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാംദിനം ഒരു സ്വര്‍ണവും രണ്ടുവെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. 116.5 പോയന്റുള്ള കേരളത്തിനുപിന്നില്‍ 94 പോയന്റുമായി ഹരിയാണയും 81.5 പോയന്റുമായി തമിഴ്‌നാടുമുണ്ട്.
വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ എം.എ. പ്രജുഷയാണ് ശനിയാഴ്ച കേരളത്തിനായി സ്വര്‍ണം നേടിയത്. പുരുഷവനിതാവിഭാഗം റിലേകളില്‍ കേരള ടീം വെള്ളി നേടിയപ്പോള്‍ വനിതകളുടെ പോള്‍വാള്‍ട്ടില്‍ കൃഷ്ണ രചനിലൂടെയായിരുന്നു വെങ്കലം.

ട്രിപ്പിള്‍ ജമ്പില്‍ 13.33 മീറ്റര്‍ ചാടിയാണ് പ്രജുഷ സ്വര്‍ണം നേടിയത്. ഈയിനത്തില്‍ 12.73 മീറ്റര്‍ താണ്ടിയ കേരളത്തിന്റെതന്നെ ഷീന എന്‍.വി.ക്ക് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വനിതകളുടെ 4100 മീറ്റര്‍ റിലേയില്‍ കെ. മഞ്ജു, ആര്യനാഥ്, സുഗിന എം, സിനി അലക്‌സ് എന്നിവരടങ്ങിയ കേരള ടീമാണ് വെള്ളി നേടിയത്. ഒഡിഷയുടെ എച്ച്.പൂര്‍ണിമ, ജൗന മുര്‍മു, ശ്രാബനി നന്ദ, ദ്യുതി ചന്ദ് എന്നിവരടങ്ങിയ സംഘം 46.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ കേരളത്തിന്റെ ടീം 47.47 സെക്കന്‍ഡില്‍ ലക്ഷ്യത്തിലെത്തി. മഹാരാഷ്ട്രയ്ക്കാണ് ഈയിനത്തില്‍ വെങ്കലം.

© 2024 Live Kerala News. All Rights Reserved.