സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു; പവന് 21,920 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. പവന് 21,920 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ചൊവ്വാഴ്ച 22,120 രൂപയായിരുന്നു പവന്‍ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.29 ഡോളര്‍ കുറഞ്ഞ് 1,227.55 ഡോളറിലെത്തി.

© 2024 Live Kerala News. All Rights Reserved.