സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വിലവര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4480 രൂപയും പവന് 35,840 രൂപയുമായി. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതേസമയം ദേശീയതലത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എംസിഎക്‌സ് കമ്മോഡിറ്റി വിപണിയില്‍ 47,740 രൂപയായി തുടരുകയാണ്. വെള്ളിക്ക് കിലോയ്ക്ക് 64,400 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 64,600 രൂപയായിരുന്നു. രാജ്യാന്തര വിപണിയില്‍ ചെറിയ വര്‍ധനവുണ്ടായി. സ്വര്‍ണം ഔണ്‍സിന് 1,794.48 ഡോളറാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 0.14 ശതമാനം വര്‍ധനവിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

© 2022 Live Kerala News. All Rights Reserved.