കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി.ആഗോള കാരണങ്ങളും അതോടൊപ്പം രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതും സ്വര്‍ണവില ഉയരാന്‍ കാരണം.പവന് 440 രൂപയുടെ വര്‍ധനവാണുണ്ടായത്. 23,320 രൂപയാണ് പവന്റെ വില. 22,880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 55 രൂപയാണ് ഗ്രാമിന് വര്‍ധനവുണ്ടായത്. 2915 രൂപയാണ് ഗ്രാമിന്റെ വില.സമീപകാലത്തെ ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് രാജ്യത്ത് നിലവിലുള്ള 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. രാജ്യത്തെ കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ശക്തമായ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.