ഇ.പി.എഫ് പലിശ നിരക്ക് കുറച്ചു;8.8 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമാക്കി ;തൊഴിലാളികളുടെ നിക്ഷേപത്തെ ബാധിക്കും

ന്യൂഡല്‍ഹി: എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട്(ഇ.പി.എഫ്) നിക്ഷേപങ്ങളുടെ പലിശാ നിരക്ക് കുറച്ചു.നിലവിലെ 8.8 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 8.8 ശതമാനമായിരുന്നു പലിശ നിരക്ക്. ഇന്നുചേര്‍ന്ന ഇ.പി.എഫ്.ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇ.പി.എഫില്‍ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ ഇ.പി.എഫ് പലിശ 8.8ശതമാനത്തില്‍ നിന്ന് 8.7 ശതമാനമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ മൂന്ന് മാസത്തിലൊരിക്കല്‍ പരിഷ്‌കരിക്കുന്ന രീതി തുടങ്ങിയത് നടപ്പ് സാമ്പത്തിക വര്‍ഷമാണ്. തുടര്‍ന്ന് പി.പി.എഫ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവ ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കാര്യമായി കുറച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.