യുഎസിലെ കൊളംബിയ സര്‍വകലാശാല ക്യാംപസിലെ കെട്ടിടത്തില്‍ തമ്പടിച്ച വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കി

ന്യൂയോര്‍ക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സര്‍വകലാശാല ക്യാംപസിലെ കെട്ടിടത്തില്‍ തമ്പടിച്ച വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കി. സര്‍വകലാശാലയിലെ ഹാമില്‍ട്ടണ്‍ ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തത്. അമ്പതോളം വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ തമ്പടിച്ച സമരക്കാര്‍, ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയ പലസ്തീന്‍ ബാലന്റെ സ്മരണയില്‍ ‘ഹിന്ദ് ഹാള്‍’ എന്നെഴുതിയ ബാനര്‍ സ്ഥാപിച്ചിരുന്നു.

സമാധാനപരമായി നടന്ന പ്രക്ഷോഭം സംഘര്‍ഷഭരിതമായത് പുറത്തുനിന്നുള്ളവര്‍ എത്തിയതോടെയാണെന്നും സാഹചര്യം ഗുരുതരമാവും വരെ കാത്തിരിക്കാനാവില്ലെന്നും ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. യുഎസ് സര്‍വകലാശാല ക്യാംപസുകളില്‍ ഗാസ യുദ്ധവിരുദ്ധ വിദ്യാര്‍ഥിപ്രക്ഷോഭം വ്യാപിച്ചതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്.

© 2024 Live Kerala News. All Rights Reserved.