ഡല്‍ഹി: പഞ്ചാബി ബാഗില്‍ 23കാരിയെ പോലീസുകാരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. എഎസ്‌ഐ ജവീര്‍ സിംഗ് ചെയ്ത ക്രൂരകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദ്യപിച്ചെത്തിയ പോലീസുകാരന്‍ വീട്ടിലേക്ക് കയറാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സഹായിച്ച തന്നെ മുറയിലടച്ച് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.