ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; ഗതാഗതത്തെ ബാധിച്ചു

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചു. ഇതിനെ തുടര്‍ന്ന് 70 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 13 ട്രെയിനുകളുടെ സമയം പുനര്‍ക്രമീകരിച്ചു.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു.അഞ്ച് അന്താരാഷ്ട്ര വിമാനങ്ങളും ഒന്‍പത് ആഭ്യന്തര സര്‍വീസുകളും വൈകിയാണ് യാത്ര ചെയ്യുന്നത്. ഒരു ആഭ്യന്തര സര്‍വീസ് റദ്ദ് ചെയ്തു. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് മൂടല്‍ മഞ്ഞ് കഷ്ടപ്പാട് ഉണ്ടാക്കുന്നത്. ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന മഞ്ഞില്‍ തലസ്ഥാനത്ത് അടക്കമുള്ള ഗതാഗതം തടസപ്പെടുന്നു.ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.7 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പലപ്പോഴും താപനില അനുഭവപ്പെടുന്നത്. 24 ഡിഗ്രി സെല്‍ഷ്യസ് ആണ് പരമാവധി താപനില.

© 2024 Live Kerala News. All Rights Reserved.