ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 94 ട്രെയിനുകള്‍ വൈകി ഓടുന്നു;13 വിമാനങ്ങളും വൈകി പുറപ്പെട്ടു;ഗതാഗത സംവിധാനത്തെ പൂര്‍ണമായും താറുമാറാക്കി

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകള്‍ വൈകി ഓടുന്നു. രണ്ട് സര്‍വീസുകള്‍ റദ്ദാക്കുകയും 16 സര്‍വീസുകള്‍ പുനര്‍നിശ്ചയിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങള്‍ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സര്‍വീസ് റദ്ദാക്കി. മൂടല്‍മഞ്ഞ് ഡല്‍ഹി-ഗുഹാവത്തി റൂട്ടിലെ സര്‍വീസുകളെ ബാധിച്ചതായും യാത്രക്കാര്‍ പുതുക്കിയ ഷെഡ്യൂള്‍ പരിശോധിക്കണമെന്നും ജെറ്റ് എയര്‍വേസ് അറിയിച്ചു.അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ സ്‌കൈ മെറ്റിന്റെ റിപ്പോര്‍ട്ട്.എട്ട് ഡിഗ്രി മാത്രമാണ് ഇന്ന് രാവിലെ ദില്ലിയിലെ താപനില. കനത്ത മൂടല്‍ മഞ്ഞ് ഗതാഗത സംവിധാനത്തെ പൂര്‍ണമായും താറുമാറാക്കി. കനത്ത മൂടല്‍മഞ്ഞ് കാഴ്ച പരിധി കുറച്ചതിനെ തുടര്‍ന്ന് ഇന്നലെ 21 ട്രെയിനുകള്‍ റദ്ദാക്കുകയും 81 എണ്ണം പുനര്‍നിശ്ചയിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.