ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് മൂലം നിരവധി വാഹനാപകടങ്ങള്‍. ഡല്‍ഹി യമുന എക്‌സ്പ്രസ് വെയില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 40 സര്‍വീസുകള്‍ വൈകിയതായും 15 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടതായും ഒരു സര്‍വീസ് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ചാപരിധി ഇപ്പോള്‍ 50 മീറ്ററില്‍ താഴെ മാത്രമാണ്.മൂടല്‍മഞ്ഞ് 60 വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. വിസാതാര, ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികള്‍ മൂടല്‍മഞ്ഞ് തങ്ങളുടെ സര്‍വീസുകള്‍ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.മൂടല്‍മഞ്ഞ് മൂലം 50 ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു. 12 ഡിഗ്രി സെല്‍ഷ്യസ് ഇപ്പോള്‍ ഡല്‍ഹിയിലെ താപനില. വരും ദിവസങ്ങളില്‍ ഇത് ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ എത്താല്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.