കോവളത്ത് ജപ്പാന്‍ സ്വദേശിനി പീഡനത്തിനിരയായി; യുവതി അവശനിലയില്‍

തിരുവനന്തപുരം: കോവളത്ത് ജപ്പാന്‍ സ്വദേശിനി പീഡനത്തിനിരയായി. വെള്ളിയാഴ്ച രാത്രി 10 മണിയോടെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.അമിതരക്തസ്രാവത്തെ തുടര്‍ന്ന് അവശനിലയായ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പീഡനത്തിനിരയായെന്ന സംശയത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ഒരു യുവാവിനൊപ്പം ജപ്പാന്‍കാരി കഴിഞ്ഞ ദിവസം പുറത്തു പോയിരുന്നതായും അതിന് ശേഷമാണ് യുവതിയെ ഈ നിലയില്‍ കണ്ടതെന്നുമാണ് വിവരം.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.