വിജയ് യെ ഞാനിപ്പോഴും സ്‌നേഹിക്കുന്നു; വിജയ് യെ വിവാഹം കഴിച്ചത് തെറ്റായൊരു തീരുമാനമാണെന്ന് ഒരിക്കലും പറയില്ല;അമലാ പോള്‍ മനസ് തുറന്നു

അമല പോള്‍-എ എല്‍ വിജയ് വിവാഹമോചനം സിനിമാലോകത്തു തന്നെ വലിയ ഞെട്ടല്‍ ഉണ്ടാക്കിയ വാര്‍ത്തകളില്‍ ഒന്നാണ്. ഈ വിഷയത്തില്‍ അമല പോളിനെ കുറ്റപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അമല പോള്‍ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി.വിജയ്യെ ഞാനിപ്പോഴും സ്‌നേഹിക്കുന്നു. ഇനി എന്നും അങ്ങനെ തന്നെയായിരിയ്ക്കും. ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുള്ള വ്യക്തിയാണ് വിജയ്. സമയം കടന്ന് പോകുന്നതിനുസരിച്ച് സ്‌നേഹവും കടന്ന് പോകുന്നു. വിവാഹമോചനം എന്നെ സംബന്ധിച്ചടത്തോളം വേദനനിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ തീരുമാനമായിരുന്നു. പിരിയാന്‍ വേണ്ടിയല്ല ആരും വിവാഹം കഴിക്കുന്നത്. ജീവിതം എന്നു പറയുന്നത് പ്രവചനാതീതമാണ്. വിജയ്യെ വിവാഹം കഴിച്ചത് തെറ്റായൊരു തീരുമാനമാണെന്ന് ഒരിക്കലും പറയില്ല. തെറ്റായ ഒരു പ്രായത്തിലാണ് ഞാന്‍ വിവാഹിതയാകുന്നത്. എന്നാല്‍ ഇത് എന്നെ തന്നെ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. എനിക്ക് പരാതിയോ പശ്ചാത്താപമോ ഇല്ല. എന്നെ ഇത് തളര്‍ത്തുകയുമില്ല. ഞാന്‍ ഇതില്‍ പതിയെ വിമുക്തയാകും. സങ്കടം വരുമ്പോള്‍ ഭാവിയെക്കുറിച്ച് ഓര്‍ത്ത് പ്രവര്‍ത്തിക്കും. നാളെ എന്തും സംഭവിക്കുന്നു എന്നതില്‍ ഒരുറപ്പും പറയാന്‍ സാധിക്കില്ല. മറ്റുള്ളവരെ വേദനിപ്പിയ്ക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയാണിപ്പോളെന്ന് അമല പറയുന്നു. 18 ാം വയസ്സിലാണ് ഞാന്‍ സിനിമയില്‍ വന്നത്. 23 ാം വയസ്സില്‍ വിവാഹിതയായി. 24ാം വയസ്സില്‍ വേര്‍പിരിയലും. സിനിമാമേഖലയില്‍ തന്നെയായിരുന്നു ഞാന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ ഒരു സാധാരണ പെണ്‍കുട്ടിയെപ്പോലെ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുമായിരുന്നില്ല. ആരും ഉപദേശിക്കുവാനും ഇല്ലായിരുന്നു.എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പലതും പഠിച്ചത്. വിവാഹമോചനത്തിന് ശേഷം ഒരുപാട് കരഞ്ഞു. എന്നാല്‍ അതിന് അവസാനം എനിക്കൊരു പാഠം തന്നെയായിരുന്നു.2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്.

© 2023 Live Kerala News. All Rights Reserved.