അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നടി അമലപോള്‍ നല്‍കിയ പരാതിയില്‍ നൃത്ത സ്‌കൂള്‍ ഉടമയും അധ്യാപകനുമായ യുവാവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിവാക്കം സ്വദേശി അതിയേഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.
അമല ഉള്‍പ്പെടെ സിനിമാ പ്രവര്‍ത്തകര്‍ ഈ മാസം മൂന്നിന് മലേഷ്യയില്‍ സ്ത്രീ ശാക്തീകരണം വിഷയത്തില്‍ മെഗാഷോ അവതരിപ്പിക്കുന്നുണ്ട്. മൂന്നു ദിവസമായി ഇതിന്റെ പരിശീലനം ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടക്കുന്നു. ഇവിടെ വച്ച് അതിയേഷന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രൊഫഷണലുകളായ സ്ത്രീകളുടെ സുരക്ഷ കണക്കാക്കിയാണ് താരം പരാതി നല്‍കിയത്. പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു അമല. അതിയേഷിനെ അറസ്റ്റ് ചെയ്ത് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിടുകയായിരുന്നു