അമല പോളിന്റെ പുതിയ കാമുകന്‍?? വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാ

സംവിധായകന്‍ എഎല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം അമല പോള്‍ ജീവിതത്തില്‍ നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.വിവാഹമോചനശേഷവും പാര്‍ട്ടിയും ആഘോഷവും സിനിമയുമൊക്കെയായി അമല മുന്നോട്ട് പോയപ്പോഴും മുന്‍ഭര്‍ത്താവ് എല്‍ വിജയ് അകലം പാലിച്ചു. അമലയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും മറ്റും സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ സജീവമാണ്. പല വിമര്‍ശനങ്ങള്‍ക്കും അമല തന്നെ ചുട്ടമറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം താരത്തെ വീണ്ടും വിവാദത്തിലാക്കിയത്. ആണ്‍ സുഹൃത്തുമായി അമല കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ആണ്‍ സുഹൃത്തുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതും കവിളില്‍ ചുംബിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വളരെ വേഗം ഈ ചിത്രം വൈറലായി. ചിത്രത്തിലുള്ളത് അമലയുടെ കാമുകനാണെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് അമലയുടെ ഏറ്റവും അടുത്ത സുഹൃത്തായ അജിത് നായരാണ്. അമല തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പഴയസുഹൃത്തുക്കളെ കാണാന്‍ അമല കേരളത്തിലെത്തിയപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്. മാത്രമല്ല അജിത്തിന്റെ വിവാഹം ഈയിടെ കഴിഞ്ഞിരുന്നു. അജിത്തിന് വിവാഹാശംസകള്‍ നേര്‍ന്ന് അമല പോള്‍ ഫെയ്‌സ്ബുക്കില്‍ വിവാഹഫോട്ടോ പങ്കുവക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.