ചെന്നൈ: തമിഴ് സംവിധായകന്‍ വിജയ്‌യുമായി വിവാഹമോചനത്തിന് ശേഷം അമല പോള്‍ ആദ്യമായി സംസാരിക്കുന്നു.അമല പോള്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. യഥാര്‍ത്ഥ സന്തോഷം പുറത്തുനിന്നല്ല ഉള്ളില്‍ നിന്നാണ് ലഭിക്കുന്നത്. അത് സ്വയം കണ്ടെത്തണം. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അമല പറഞ്ഞു. വിവാഹമോചനവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കുമെല്ലാം സഹോദരന്‍ അഭിജിത് പോള്‍ ആണ് അമലയ്ക്ക് താങ്ങും തണലുമായത്. അഭിജിത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ഞങ്ങള്‍ തമ്മില്‍ നല്ലൊരു സഹോദരീസഹോദര ബന്ധമാണ് പുലര്‍ത്തുന്നതെന്നും അമല പറയുന്നു. മാത്രമല്ല അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു. വിവാഹശേഷവും സിനിമയില്‍ അഭിനയിക്കാനുള്ള നടിയുടെ ആഗ്രഹമാണ് അമലയുടെയും വിജയ്‌യുടെയും ജീവിതത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് വാര്‍ത്ത വന്നിരുന്നു. അതിനെക്കുറിച്ചും അമല പ്രതികരിച്ചു. വിവാഹശേഷം എന്തിനാണ് നടികള്‍ അവരുടെ കരിയറില്‍ നിന്ന് പുറകോട്ട് പോകുന്നത്. അങ്ങനെ ഒന്നില്ല. അത് ഒരാളുടെ കഴിവാണെന്ന് അമല പറഞ്ഞു.