ജപ്പാനിലും ന്യൂസിലന്‍ഡിലും ശക്തമായ ഭൂചലനം;റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; തീരങ്ങളില്‍ സുനാമി തിരകള്‍;തീരദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

ടോക്കിയോ: ജപ്പാനിലും ന്യൂസിലന്‍ഡിലും അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി.ജപ്പാനില്‍ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ.പലഭാഗത്തും സുനാമി തിരകള്‍ കണ്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 5.59നാണ് ഭൂചലനമാണ് അനുഭവപ്പെട്ടത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ട്. ഫുക്കുഷിമായ്ക്ക് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് പല തീരങ്ങളിലും സുനാമി തീരകള്‍ അടിച്ചുതുടങ്ങി. സോമാ തുറമുഖത്തും സുനാമി തിരകള്‍ രൂപപ്പെട്ടിരുന്നു.ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല.2011 നേരത്തേയും ഇതേ പ്രദേശത്തുണ്ടായ ഭൂകമ്പത്തിലാണ് സുനാമി ഉണ്ടായത്.ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തീവ്രതയുള്ള ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത് എങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമയിലെ ആണവ പ്ലാന്റ് അടച്ചു. മുന്‍പ് ഉണ്ടായ സുനാമിയില്‍ ആണവ പ്ലാന്റ് വന്‍ നാശനഷ്ടമുണ്ടായിരുന്നു.2011 മാര്‍ച്ച് 11 ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.