തായ്‌വാനില്‍ ഭൂചലനം; മൂന്ന് പേര്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

തായ്‌വാന്‍: വടക്കന്‍ തായ്‌വാന്‍ നഗരമായ തായ്‌നാനില്‍ ശക്തമായ ഭൂചലനം. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. 150ലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 അപാര്‍ട്‌മെന്റുകളുള്ള ഒരു ബില്‍ഡിംഗും തകര്‍ന്നിട്ടുണ്ട്. ഇതില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നത് വ്യക്തമല്ല. തയ്‌നാന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. 1999ല്‍ തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ 2,300ലധികം പേര്‍ മരിച്ചിരുന്നു.