കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് മൂന്നു മാസത്തെ ഗൂഢാലോചനയ്ക്ക് ശേഷം;ആരോഗ്യം നശിപ്പിച്ച് പതിയെ കൊല്ലുന്ന വിഷം നല്‍കി; നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരന്‍ രാമകൃഷ്ണന്‍

കൊച്ചി:നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരന്‍ രാമകൃഷ്ണന്‍ രംഗത്ത്. മണിയെ കൊലപ്പെടുത്തിയത് പിന്നില്‍ മൂന്നു മാസത്തെ ഗൂഢാലോചനയ്ക്ക് ശേഷം. ആരോഗ്യം നശിപ്പിച്ച് പതിയെ കൊല്ലുന്ന വിഷം നല്‍കിയാവാം കൊലപാതകമെന്നും രാമകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മണിയുടെ കുടുംബത്തിന് പൊലീസുകാരില്‍ നിന്നും ഭീഷണി സ്വരം ഉയര്‍ന്നിരുന്നു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഇല്ലാത്തത് ആശങ്കാജനകമാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകം തന്നെയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.മരണത്തിലെ ദുരൂഹതയറിയാന്‍ മണിയുടെ സഹായികളെ കഴിഞ്ഞദിവസം നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മണിയുടെ മരണത്തിനു തലേന്ന് അദ്ദേഹത്തിന്റെ ഔട്ട് ഹൗസായ ‘പാടി’യില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരിചാരകരുമായ ആറു പേരെയാണ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നുണപരിശോധന നടത്തിയത്.

© 2024 Live Kerala News. All Rights Reserved.