കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍രോഗമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു. കരള്‍ തീര്‍ത്തും തകരാറിലായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ശരീരത്തിലുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ മരുന്നുകള്‍ മൂലമെന്നാണ് സൂചന. മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ശരീരത്തിലെ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം.

കരള്‍രോഗബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളില്‍ മെഥനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ് മെഥനോള്‍. ഇതേത്തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. മണിയുടെ ഒപ്പം സംഭവ ദിവസം ഉണ്ടായിരുന്ന ഇടുക്കിയില്‍ നിന്നുള്ള ഒരു നടന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്തു. ചാലക്കുടിയിലെ മണിയുടെ ‘പാഡി’യെന്ന താല്‍ക്കാലിക വസതി പൊലീസ് സീല്‍ ചെയ്തു.

© 2025 Live Kerala News. All Rights Reserved.